ഭരണങ്ങാനത്ത് ഒഴുക്കില്‍പ്പെട്ടു കാണാതായ 13കാരിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം ഭരണങ്ങാനത്ത് കാല്‍വഴുതി കൈത്തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട് കാണാതായ 13കാരിയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറേ പൊരിയത്ത് അലക്‌സിന്റെ മകള്‍ ഹെലന്‍ അലക്‌സ് ആണ് മരിച്ചത്.

author-image
Web Desk
New Update
ഭരണങ്ങാനത്ത് ഒഴുക്കില്‍പ്പെട്ടു കാണാതായ 13കാരിയുടെ മൃതദേഹം കണ്ടെത്തി

 

പാലാ: കോട്ടയം ഭരണങ്ങാനത്ത് കാല്‍വഴുതി കൈത്തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട് കാണാതായ 13കാരിയുടെ മൃതദേഹം കണ്ടെത്തി. പടിഞ്ഞാറേ പൊരിയത്ത് അലക്‌സിന്റെ മകള്‍ ഹെലന്‍ അലക്‌സ് ആണ് മരിച്ചത്. ഭരണങ്ങാനം എസ്എച്ച് ഗേള്‍സ് ഹൈസ്‌കൂളിലെ 8-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹെലന്‍.

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് ഹെലന്‍ കാല്‍വഴുതി കൈത്തോട്ടില്‍ വീണത്. വ്യാഴാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് 25 കിലോമീറ്ററോളം മാറി, മീനച്ചലാറ്റില്‍ ഏറ്റുമാനൂര്‍ പേരൂര്‍ പായിക്കാട് വേണ്ടാട്ടുമാലി കടവില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച വൈകിട്ട് 5 ന് ഭരണങ്ങാനം ചിറ്റാനപ്പാറയ്ക്ക് സമീപത്തുവച്ചാണ് സ്‌കൂള്‍ വിട്ടുവരുന്ന വഴി രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്. ഹെലന്റെ ഒപ്പമുണ്ടായിരുന്ന നിവേദ്യയെ അപ്പോള്‍ത്തന്നെ രക്ഷപ്പെടുത്തി. എന്നാല്‍, ഹെലനെ ഒഴുക്കില്‍പ്പെട്ടുകാണാതായി.

kerala news kerala kottayam police