ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ; പ്രതി ഓടി രക്ഷപെട്ടു

മാടവനയിലെ കേരള ഫിഷറീസ് യൂണിവേഴ്സിറ്റി(കുഫോസ്)യിലെ ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ കണ്ടെത്തിയ സംഭവത്തില്‍ പനങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

author-image
Web Desk
New Update
ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ; പ്രതി ഓടി രക്ഷപെട്ടു

എറണാകുളം: മാടവനയിലെ കേരള ഫിഷറീസ് യൂണിവേഴ്സിറ്റി(കുഫോസ്)യിലെ ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ കണ്ടെത്തിയ സംഭവത്തില്‍ പനങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. ലേഡീസ് ഹോസ്റ്റലിലെ ഒന്നാം നിലയിലെ കുളിമുറിയില്‍ കയറിയ പെണ്‍കുട്ടിയാണ് വെന്റിലേറ്ററില്‍ ക്യാമറ ഓണ്‍ ചെയ്തുവച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടത്. പെണ്‍കുട്ടി ബഹളം വെച്ചതോടെ പുറത്തു നിന്ന ആള്‍ മൊബൈല്‍ ഫോണുമായി ഓടി രക്ഷപെട്ടു.

ബഹളം കേട്ട് ഓടിയെത്തിയ പെണ്‍കുട്ടികള്‍ ഒരാള്‍ ഓടിപ്പോകുന്നതും കണ്ടെന്ന് പൊലീസിനോട് പറഞ്ഞു. അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പനങ്ങാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

എന്നാല്‍, പൊലീസ് എത്തിയ ശേഷമാണ് ആള്‍ ഹോസ്റ്റല്‍ കോമ്പൗണ്ട് വിട്ടതെന്നും ആളെ വ്യക്തമായി കണ്ടതായും പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞു. ഹോസ്റ്റലിലെ സി.സി.ടി.വി. ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നെന്നും പറയുന്നു.പരാതിയെ തുടര്‍ന്നു പനങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഫോസ് പരിസരത്ത് സാമൂഹികവിരുദ്ധരുടെ ശല്യം അധികരിച്ച സാഹചര്യത്തില്‍ കുഫോസില്‍ അധികൃതര്‍ അടിയന്തര യോഗവും ചേര്‍ന്നു.

Latest News hidden camera ladies hostel kufos news update