മോദി തൃശൂരില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്; ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍

ബിജെപി കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായി ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍.

author-image
Athira
New Update
മോദി തൃശൂരില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്; ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍

ബത്തേരി; ബിജെപി കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായി ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍. പക്ഷെ താന്‍ ബിജെപിയില്‍ പോകില്ലെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. രാഷ്ട്രീയ യുവ ജനതാദള്‍ സംസ്ഥാന ക്യാംപ് മുത്തങ്ങയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മത്സരിക്കാന്‍ മോദി ദക്ഷിണേന്ത്യ തിരഞ്ഞെടുത്താല്‍ അതു തൃശൂരിലാകാന്‍ സാധ്യതയുണ്ടെന്നു തന്നോടു ടി.എന്‍.പ്രതാപന്‍ പറഞ്ഞിട്ടുണ്ട്. ബിജെപിക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തണമെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ഇന്നു സമാപന സമ്മേളനം ആര്‍ജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും. ആര്‍വൈജെഡി സംസ്ഥാന പ്രസിഡന്റ് സിബിന്‍ തേവലക്കര അധ്യക്ഷത വഹിച്ചു.

news updates kerala news Latest News