തിരുവനന്തപുരം: മുന്‍മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന് മറുപടി നല്‍കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തിരുവനന്തപുരം നഗരത്തിലെ റോഡ് നവീകരണവുമായി ബന്ധപ്പെട്ടുള്ള കടകംപള്ളിയുടെ കുറ്റപ്പെടുത്തലിനാണ് മന്ത്രിയുടെ മറുപടി.
ആകാശത്ത് റോഡ് നിര്‍മിച്ച് താഴെ കൊണ്ടുവന്ന് ഫിറ്റ് ചെയ്യാനാകില്ല. റോഡില്‍ തന്നെ നടത്തണം. എല്ലാം ഒരുമിച്ചു നടത്താതെ ചിലതു മാത്രം നടത്തി. അപ്പോ വരുന്ന ചര്‍ച്ച ഈ റോഡില്‍ എന്തുകൊണ്ട് പണി നടത്തുന്നില്ല എന്നാണ്. നടന്നുപോലും പോകാന്‍ പറ്റാത്ത അവസ്ഥയാണ് പല റോഡുകളും. ഇപ്പോള്‍ എല്ലാവരും ചേര്‍ന്നുകൊണ്ട് അതിന്റെ പ്രവൃത്തി നടത്തുന്നു. ഇതു ചിലര്‍ക്ക് പിടിക്കുന്നില്ല. അതാണ് പ്രശ്‌നം.
ചില വിമര്‍ശനങ്ങള്‍ അനാവശ്യമായി ചില മാധ്യമങ്ങള്‍ ഉയര്‍ത്തുകയാണ്. കരാറുകാരനെ നീക്കം ചെയ്തതില്‍ ചിലര്‍ക്കു പൊള്ളിയിട്ടുണ്ട്. നീക്കം ചെയ്തതിന്റെ ഭാഗമായി ഉണ്ടായ പൊള്ളലിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. പൊള്ളലേറ്റു മുറിവുണങ്ങാത്തവര്‍ എന്തു പറഞ്ഞാലും ജനം വിശ്വസിക്കില്ല. റിയാസ് പറഞ്ഞു.