മധ്യപ്രദേശില്‍ ശിവരാജ് സിങ്ങിനെ മാറ്റി; മോഹന്‍ യാദവ് മുഖ്യമന്ത്രി

മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി ഉജ്ജയിനില്‍ നിന്നുള്ള ഒബിസി വിഭാഗം നേതാവ് മോഹന്‍ യാദവിനെ ബിജെപി ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗം തിരഞ്ഞെടുത്തു.

author-image
Web Desk
New Update
മധ്യപ്രദേശില്‍ ശിവരാജ് സിങ്ങിനെ മാറ്റി; മോഹന്‍ യാദവ് മുഖ്യമന്ത്രി

ഭോപാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി ഉജ്ജയിനില്‍ നിന്നുള്ള ഒബിസി വിഭാഗം നേതാവ് മോഹന്‍ യാദവിനെ ബിജെപി ലെജിസ്ലേറ്റീവ് പാര്‍ട്ടി യോഗം തിരഞ്ഞെടുത്തു. ചര്‍ച്ചകള്‍ക്കൊടുവിലാണ് ശിവരാജ് സിങ് ചൗഹാനെ മാറ്റി പുതിയ മുഖ്യമന്ത്രിയെ ബിജെപി തീരുമാനിച്ചത്.

2013 ലാണ് മോഹന്‍ യാദവ് ആദ്യമായി നിയമസഭയില്‍ എത്തിയത്. 2018ലെ തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു. 2020 ജൂലൈയില്‍ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയായി.

 

Madhya Pradesh BJP mohan yadav chief minister