/kalakaumudi/media/post_banners/200462e52970e1dfd4baea870aea0f105861c6f2b18f864617955bee34b6ac70.jpg)
തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് മോഹന്‍ലാലിന് ക്ഷണം. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നേരിട്ടെത്തിയാണ് മോഹന്‍ലാലിനെ ക്ഷണിച്ചത്. അയോധ്യയില്‍ പൂജിച്ച അക്ഷതവും ക്ഷണപത്രവും ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ് സുദര്‍ശന്‍, ദക്ഷണിക്ഷേത്ര സഹസമ്പര്‍ക്ക പ്രമുഖ് ജയകുമാര്‍, ബിജെപി ഇന്‍ഡസ്ട്രിയല്‍ സെല്‍ കണ്‍വീനര്‍ അനൂപ് എന്നിവര്‍ നേരിട്ടെത്തി കൈമാറി. കേരളത്തില്‍ നിന്ന് മന്ത്രിയും നടനുമായ കെ ബി ഗണേഷ് കുമാര്‍, നടന്‍ ശ്രീനിവാസന്‍ അടക്കമുള്ളവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
