കൊല്ലത്ത് വിദ്യാര്‍ത്ഥികളോട് സദാചാര ഗുണ്ടായിസം; രണ്ടു പേര്‍ അറസ്റ്റില്‍

ആയൂരില്‍ കോളജ് വിദ്യാര്‍ഥികളോട് സദാചാര ഗുണ്ടായിസം. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. മീന്‍വില്‍പന നടത്തുന്ന ആയൂര്‍ സ്വദേശികളായ കുഴിയം നദീറ മന്‍സില്‍ അന്‍വര്‍ സാദത്ത്, മഞ്ഞപ്പാറ പുത്തന്‍വീട്ടില്‍ ബൈജു എന്നിവരാണ് പിടിയിലായത്.

author-image
Web Desk
New Update
കൊല്ലത്ത് വിദ്യാര്‍ത്ഥികളോട് സദാചാര ഗുണ്ടായിസം; രണ്ടു പേര്‍ അറസ്റ്റില്‍

 

കൊല്ലം: ആയൂരില്‍ കോളജ് വിദ്യാര്‍ഥികളോട് സദാചാര ഗുണ്ടായിസം. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. മീന്‍വില്‍പന നടത്തുന്ന ആയൂര്‍ സ്വദേശികളായ കുഴിയം നദീറ മന്‍സില്‍ അന്‍വര്‍ സാദത്ത്, മഞ്ഞപ്പാറ പുത്തന്‍വീട്ടില്‍ ബൈജു എന്നിവരാണ് പിടിയിലായത്.

ആയിരവല്ലിപ്പാറ സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥികളെയാണ് പ്രതികള്‍ ആക്രമിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഉള്‍പ്പെടെ ജ്യാമ്യമില്ലാ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനായാണ് വിദ്യാര്‍ത്ഥികള്‍ ആയൂരിലെത്തിയത്. ജന്‍മദിനാഘോഷത്തിനു ശേഷമാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥി സംഘം ആയിരവല്ലിപ്പാറ സന്ദര്‍ശിക്കാനെത്തി. ഈ സമയത്ത് പ്രദേശത്ത് മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്ന പ്രതികള്‍.വിദ്യാര്‍ഥികളെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്ത ആണ്‍കുട്ടികളെ മര്‍ദ്ദിച്ചു.

വിദ്യാര്‍ത്ഥികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപെട്ടിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

kollam police Moral Policing