തിരുവനന്തപുരത്തു നിന്ന് സ്പൈസ് ജെറ്റ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു

ഒക്ടോബര്‍ 10 മുതല്‍ ആഴ്ചയില്‍ 2 സര്‍വീസുകളാണ് പുതുതായി തുടങ്ങുന്നത്. നിലവില്‍ സ്പൈസ് ജെറ്റിന് തിരുവനന്തപുരം-ബംഗളൂരു റൂട്ടില്‍ ശനിയാഴ്ചകളില്‍ മാത്രമാണ് സര്‍വീസ് ഉള്ളത്.

author-image
Greeshma Rakesh
New Update
തിരുവനന്തപുരത്തു നിന്ന് സ്പൈസ് ജെറ്റ്  കൂടുതല്‍ സര്‍വീസുകള്‍  ആരംഭിക്കുന്നു

തിരുവനന്തപുരം: ബാംഗളൂരുവിലേക്കു തിരുവനന്തപുരത്തു നിന്ന് സ്പൈസ് ജെറ്റ് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. ഒക്ടോബര്‍ 10 മുതല്‍ ആഴ്ചയില്‍ 2 സര്‍വീസുകളാണ് പുതുതായി തുടങ്ങുന്നത്. നിലവില്‍ സ്പൈസ് ജെറ്റിന് തിരുവനന്തപുരം-ബംഗളൂരു റൂട്ടില്‍ ശനിയാഴ്ചകളില്‍ മാത്രമാണ് സര്‍വീസ് ഉള്ളത്.

ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് പുതിയ സര്‍വീസുകള്‍. രാവിലെ 05:50ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 07:25ന് തിരുവനന്തപുരത്ത് എത്തും. തിരികെ 08:05ന് പുറപ്പെട്ട് 09:40ന് ബംഗളൂരുവിലെത്തും. ശനിയാഴ്ചകളില്‍ രാത്രി 10:15ന് തിരുവനന്തപുരത്തെത്തി 10:35ന് തിരിച്ചുപോകും. ഈ റൂട്ടില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദിവസേന 4 സര്‍വീസുകള്‍ നടത്തുന്നുണ്ട്.

airlines Thiruvananthapuram flight service spice jet services