8 വര്‍ഷം മുമ്പ് കാണാതായ മകനെ തേടിയലഞ്ഞ് അമ്മ; ഒടുവില്‍ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി

വര്‍ഷങ്ങളായി തിരയുന്ന മകനെ തിരുവനന്തപുരത്തെത്തി കണ്‍നിറയെ കണ്ട സന്തോഷത്തിലാണ് പശ്ചിമ ബംഗാള്‍ സ്വദേശി കാളീദേവി. സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടലും യുഎസ്ടി ഗ്ലോബല്‍ അധികൃതരുടെ കരുതലും കൂടിയായപ്പോള്‍ എട്ട് വര്‍ഷം മുമ്പ് എങ്ങോട്ടെന്നില്ലാതെ വീട്ടില്‍ നിന്ന് ഇറങ്ങിത്തിരിച്ച രാജേഷ് ദാസിനും ബന്ധുക്കളെ തിരിച്ച് കിട്ടി.

author-image
Priya
New Update
8 വര്‍ഷം മുമ്പ് കാണാതായ മകനെ തേടിയലഞ്ഞ് അമ്മ; ഒടുവില്‍ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി

തിരുവനന്തപുരം: വര്‍ഷങ്ങളായി തിരയുന്ന മകനെ തിരുവനന്തപുരത്തെത്തി കണ്‍നിറയെ കണ്ട സന്തോഷത്തിലാണ് പശ്ചിമ ബംഗാള്‍ സ്വദേശി കാളീദേവി. സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടലും യുഎസ്ടി ഗ്ലോബല്‍ അധികൃതരുടെ കരുതലും കൂടിയായപ്പോള്‍ എട്ട് വര്‍ഷം മുമ്പ് എങ്ങോട്ടെന്നില്ലാതെ വീട്ടില്‍ നിന്ന് ഇറങ്ങിത്തിരിച്ച രാജേഷ് ദാസിനും ബന്ധുക്കളെ തിരിച്ച് കിട്ടി.

22-ാം വയസില്‍ ഒരു ദിവസം രാവിലെ ആരോടും പറയാതെ ഇറങ്ങിയതാണ് രാജേഷ് ദാസ്. കറങ്ങിത്തിരിഞ്ഞ് 25 കിലോമീറ്റര്‍ ദൂരത്തുള്ള റെയില്‍വേ സ്റ്റേഷനിലെത്തി.

വഴിയറിയാതെ കണ്ട ട്രെയിനില്‍ കയറിപ്പോയതാണ്. പിന്നീട് എവിടെയായിരുന്നെന്ന് ഓര്‍ത്തെടുക്കാന്‍ രാജേഷ് ദാസിനുമായിട്ടില്ല. ഗുജറാത്തിലും ദില്ലിയിലുമെല്ലാം കുടുംബം തിരഞ്ഞു.

ണ്ട് വര്‍ഷം മുമ്പാണ് തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തുന്നത്. രാജേഷ് ദാസ് തന്നെ പങ്കുവച്ച വിവരങ്ങള്‍ അനുസരിച്ച് സദ്ധ പ്രവര്‍ത്തകരാണ് പശ്ചിമബംഗാളിലെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായിച്ചത്.

വര്‍ഷങ്ങള്‍ കഴിഞ്ഞ് മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് അമ്മ കാളിദേവി. കര്‍ഷക കുടുംബമാണ് രാജേഷ് ദാസിന്റേത്. മകനെ കാണാനായി അച്ഛന്‍ വീട്ടില്‍ കാത്തിരിക്കുന്നുണ്ട്. മകനെ തിരിച്ചുതന്ന കേരളത്തോട് നന്ദി പറയുകയാണ് ഈ കുടുംബം.

Thiruvananthapuram missing