/kalakaumudi/media/post_banners/2a8b7d312f43c3f547d890eb93f03b6e061df4af29c19df6dbf60b12574ae07f.jpg)
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ അമ്മ മകളെ കിണറ്റില്‍ തള്ളിയിട്ടു കൊന്നു. ഓട്ടിസം ബാധിതയായ അനുഷ്‌ക (8) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അമ്മ മിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മിനിയുടെ ഭര്‍ത്താവ് കാന്‍സര്‍ രോഗിയാണ്. സാമ്പത്തിക ബുദ്ധിമുട്ടും കുടുംബം അനുഭവിച്ചിരുന്നു. ചൊവ്വാഴ്ച മുതല്‍ മിനിയെയും മകള്‍ അനുഷ്‌കയെയും കാണാനില്ലായിരുന്നു. പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മിനി സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
മകളെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതായി അമ്മ സമ്മതിച്ചു. മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു മിനിയുടെ തീരുമാനം.