കുഞ്ഞിന്റെ കൊലപാതകം; അമ്മയും കാമുകനും കാമുകന്റെ മാതാപിതാക്കളും അറസ്റ്റിൽ

കുഞ്ഞിന്റെ മാതാവ് ശ്രീപ്രിയ (19), കാമുകൻ ജയസൂര്യ (23), ജയസൂര്യയുടെ പിതാവ് കുമാർ (50) അമ്മ ഉഷ എന്നിവരാണ് അറസ്റ്റിലായത്. കൊലക്കുറ്റം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പൊലീസ് ഇവർക്കെതിരെ ചുമത്തിയത്

author-image
Greeshma Rakesh
New Update
കുഞ്ഞിന്റെ കൊലപാതകം; അമ്മയും കാമുകനും കാമുകന്റെ മാതാപിതാക്കളും അറസ്റ്റിൽ

 

തൃശ്ശൂർ: 11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച കേസിൽ അമ്മയും കാമുകനും ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ.കുഞ്ഞിന്റെ മാതാവ് ശ്രീപ്രിയ (19), കാമുകൻ ജയസൂര്യ (23), ജയസൂര്യയുടെ പിതാവ് കുമാർ (50) അമ്മ ഉഷ എന്നിവരാണ് അറസ്റ്റിലായത്. കൊലക്കുറ്റം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പൊലീസ് ഇവർക്കെതിരെ ചുമത്തിയത്.

കടലൂർ സ്വദേശിയായ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനും അയാളുടെ കുടുംബത്തിനുമൊപ്പം തിരൂരിലെത്തിയ ജയശ്രീയെ കണ്ടെത്തിയ ബന്ധുക്കളാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം പൊലീസിനെ അറിയിച്ചത്.തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരകൊലപാതകം പുറംലോകമറിയുന്നത്.പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ് റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

 

ബാഗിനുള്ളിലാക്കിയ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. ശ്രീപ്രിയയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു മാസം മുമ്പാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. യുവതി ഭർത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുൻപാണ് തിരൂരിലെത്തിയത്.ശ്രീപ്രിയയുടെ സഹോദരി വിജയയുടെ ഭർത്താവ് ചിതമ്പരസൻ കഴിഞ്ഞ ദിവസം അവിചാരിതമായി ഇവരെ കണ്ടുമുട്ടിയതാണ് കൊലപാതക വിവരത്തിലേക്ക് വഴിതെളിച്ചത്.

അതെസമയം കുഞ്ഞിൻറെ പോസ്റ്റ്‌മോർട്ടം ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കും. പോസ്റ്റ്മോർട്ടം പരിശോധനയിൽ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നാണ് പ്രതീക്ഷ..

 

mother Arrest Crime News Child murder baby murder case