കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വലിയ അപകടം

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സി.എച്ച് മേല്‍പ്പാലത്തില്‍ വച്ചായിരുന്നു സംഭവം. കാറിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

author-image
Web Desk
New Update
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വലിയ അപകടം

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സി.എച്ച് മേല്‍പ്പാലത്തില്‍ വച്ചായിരുന്നു സംഭവം. കാറിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

കുറ്റിച്ചിറ സ്വദേശികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. ഒരു കുട്ടിയടക്കം അഞ്ചുപേരായിരുന്നു കാറിനകത്ത് ഉണ്ടായിരുന്നത്.

കാറിന് തീപിടിച്ച ഉടന്‍ പോലീസിനും ഫയര്‍ ഫോഴ്സിനും വിവരം അറിയിച്ചു. ബീച്ച് സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

 

kerala fire and rescue force police kozhikode