'ലീഗ് ഇടതുപക്ഷത്തേക്ക് ചായുന്നുവെന്നത് തെറ്റ്; പലസ്തീന്‍ വിഷയത്തില്‍ ഒന്നിച്ച് നില്‍ക്കുക എന്നാണ് ഉദ്ദേശിച്ചത്'

ലീഗ് ഇടതുപക്ഷത്തേക്ക് ചായുന്നുവെന്ന ആരോപണം തെറ്റ് ആണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. തന്റെ പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ല.

author-image
Priya
New Update
'ലീഗ് ഇടതുപക്ഷത്തേക്ക് ചായുന്നുവെന്നത് തെറ്റ്; പലസ്തീന്‍ വിഷയത്തില്‍ ഒന്നിച്ച് നില്‍ക്കുക എന്നാണ് ഉദ്ദേശിച്ചത്'

കോഴിക്കോട്: ലീഗ് ഇടതുപക്ഷത്തേക്ക് ചായുന്നുവെന്ന ആരോപണം തെറ്റ് ആണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. തന്റെ പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ല.

പലസ്തീന്‍ വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കുക എന്നത് മാത്രമാണ് ഉദ്ദേശിച്ചത്. വ്യക്തിപരമായി തോന്നിയ കാര്യമാണ് പറഞ്ഞതെന്നും മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.

സിപിഎമ്മിനൊപ്പം നില്‍ക്കുക, കോണ്‍ഗ്രസില്‍ നിന്ന് മാറുക എന്നൊന്നും ഉദ്ദേശിച്ചിട്ടില്ല. പാര്‍ട്ടി ഒരു അഭിപ്രായം പറഞ്ഞാല്‍ അതിനൊപ്പം നില്‍ക്കും. ഈ വിഷയത്തിലാണ് അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ സുധാകരന്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. സുധാകരന്റെ പട്ടിപ്രയോഗത്തിനൊന്നും മറുപടി പറയാനില്ലെന്ന് മുഹമ്മദ് ബഷീര്‍ പറഞ്ഞു. നിലപാടിലെ നന്മയെ കുറിച്ചാണ് സംസാരിച്ചത്.

അതിനെ പൊളിറ്റിക്കല്‍ ആക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി പറയുന്നതാണ് തന്റെ നിലപാടെന്നും മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. തന്റെ പ്രാഥമിക കാഴ്ചപ്പാടാണ് പറഞ്ഞത്. പാര്‍ട്ടി ഒരു അഭിപ്രായം പറഞ്ഞാല്‍ അതിനൊപ്പം നില്‍ക്കുക തന്നെ ചെയ്യുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

muslim league e t muhamamad basheer