/kalakaumudi/media/post_banners/2a1a0167ab0639048b3ed84925a7fd7cf82c691bb3989ceb820237e285cedb82.jpg)
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയിലെത്തി. 139. 90 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. നീരൊഴുക്ക് കൂടിയതും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതും മൂലമാണ് ജലനിരപ്പ് ഉയര്‍ന്നത്.
ഇതേ നീരൊഴുക്ക് തുടര്‍ന്നാല്‍ നാലു മണിക്കൂറില്‍ ജലനിരപ്പ് 140 അടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 142 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും തമിഴ്‌നാട്ടിലും കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാം ചൊവ്വാഴ്ച തുറക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മഴ കുറഞ്ഞതോടെ ഈ തീരുമാനം തമിഴ്‌നാട് ഉപേക്ഷിക്കുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
