/kalakaumudi/media/post_banners/bdb865f03b29ef9886083a5833f45f4c9093dea8cfe8b79908061c093f3a1326.jpg)
പത്തനംതിട്ട: എക്‌സൈസുകാര്‍ക്ക് ഒറ്റിക്കൊടുത്തതിലുള്ള പകയില്‍ വയോധികനെ വീടുകയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ഒന്നാം പ്രതിയെ കോയിപ്രം പോലീസ് പിടികൂടി. കോയിപ്രം നെല്ലിമല വടക്കേക്കാലായില്‍ വീട്ടില്‍ വിവേക് പ്രദീപ് (18)ആണ് അറസ്റ്റിലായത്. ഇയാളുടെ പിതാവും രണ്ടാം പ്രതിയുമായ പ്രദീപിനെ നേരത്തെ പിടികൂടിയിരുന്നു.
നെല്ലിമല അടപ്പനാീകണ്ടത്തില്‍ വീട്ടില്‍ മാത്തുക്കുട്ടി എന്നുവിളിക്കുന്ന സാംകുട്ടി എബ്രഹാ(63)മിനാണ് തലയ്ക്കും മുഖത്തും കഴുത്തിനും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. 21 ന് ഉച്ചക്ക് ഒന്നരയോടെ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രതികള്‍ അതിക്രമിച്ചകയറി കുപ്പി ഗ്ലാസ് അടിച്ചുപൊട്ടിച്ച ശേഷം മാരകമായി മുറിവേല്‍പ്പിച്ചത്.
കുറ്റം സമ്മതിച്ച വിവേകിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.