പ്രണയപ്പക; വീടിനു മുന്നില്‍ സംസാരിച്ചുനിന്നു; ഭയന്ന് ഓടിയ രമ്യയെ പിന്‍തുടര്‍ന്ന് കുത്തി; സ്വയം കഴുത്തറുത്തു

നേമത്ത് യുവതിയെ കഴുത്തില്‍ മാരകമായി കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് സ്വയം കഴുത്തറുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് ദീപക്ക് രമ്യയുടെ വിട്ടിനു മുന്നില്‍ എത്തിയത്.

author-image
Web Desk
New Update
പ്രണയപ്പക; വീടിനു മുന്നില്‍ സംസാരിച്ചുനിന്നു; ഭയന്ന് ഓടിയ രമ്യയെ പിന്‍തുടര്‍ന്ന് കുത്തി; സ്വയം കഴുത്തറുത്തു

തിരുവനന്തപുരം: നേമത്ത് യുവതിയെ കഴുത്തില്‍ മാരകമായി കുത്തി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് സ്വയം കഴുത്തറുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് ദീപക്ക് രമ്യയുടെ വിട്ടിനു മുന്നില്‍ എത്തിയത്.

ദീപക്കുമായി രമ്യ ദീര്‍ഘനേരം സംസാരിച്ച് നില്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രമ്യ വീട്ടിനുള്ളിലേക്ക് ഭയന്ന് ഓടുകയായിരുന്നു. രമ്യയെ പിന്തുടര്‍ന്ന ദീപക്ക് വീട്ടുപടിക്കല്‍ വച്ചാണ് കുത്തി പരിക്കേല്‍പ്പിച്ചത്. കടന്നുപിടിച്ച ശേഷം കഴുത്തില്‍ കുത്തുകയായിരുന്നു.

കുത്തേറ്റ രമ്യ അയല്‍വീട്ടിലേക്ക് ഓടി. നാട്ടുകാര്‍ രമ്യയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഈ സമയത്ത് ദീപക് രമ്യയുടെ വീട്ടില്‍ത്തന്നെ നിന്നു.

പൊലീസ് എത്തിയതറിഞ്ഞ ദീപക് രമ്യയെ കുത്താനുപയോഗിച്ച കത്തി കൊണ്ടു തന്നെ സ്വയം കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു.

രമ്യയും ദീപക്കും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രമ്യയുടെ നില ഗുരുതരമായി തുടരുന്നു. ദീപക് അപകടനില തരണം ചെയ്തിട്ടുണ്ട്.

രമ്യ വെള്ളായണിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരിയാണ്. വീട്ടില്‍ രമ്യയും അമ്മയും അമ്മൂമ്മയും മാത്രമാണുള്ളത്.

രമ്യയും ദീപക്കും ദീര്‍ഘനാളായി പ്രണയത്തിലാണ്. ഇരുവരും രമ്യയുടെ വീട്ടില്‍ മുന്നില്‍ നിന്ന് പലപ്പോഴും സംസാരിക്കാറുമുണ്ട്. ബുധനാഴ്ച രാവിലെ തനിക്കൊപ്പം ഇറങ്ങിവരാന്‍ രമ്യയോട് ദീപക് ആവശ്യപ്പെട്ടു. എന്നാല്‍, രമ്യ അതിനു വിസമ്മതിച്ചു. തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് സൂചന. രമ്യയെ കാണാന്‍ എത്തുമ്പോള്‍ ദീപക്ക് കൈയില്‍ കത്തിയും കരുതിയിരുന്നു. ദീപക്കിനെ പൊലീസുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

nemom kerala police Thiruvananthapuram police