/kalakaumudi/media/post_banners/f455572722edeb659dc1e0bb02698e700f5c5f0d9309052f17d2961c0729f756.jpg)
ന്യൂഡല്‍ഹി: പ്രമുഖ സംഗീതജ്ഞ പ്രഫ. ലീല ഓംചേരി (94) അന്തരിച്ചു. പ്രഫ. ഓംചേരി എന്‍.എന്‍.പിള്ളയുടെ ഭാര്യയും പ്രമുഖ ഗായകന്‍ കമുകറ പുരുഷോത്തമന്റെ സഹോദരിയാണ്. 2008ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു.
ഡല്‍ഹി സര്‍വകലാശാലയില്‍ സംഗീതാധ്യാപികയുമായിരുന്ന ലീല ഓംചേരി, ആകാശവാണി ഓഡിഷന്‍ ബോര്‍ഡ്, ദൂരദര്‍ശന്‍ സീരിയല്‍ സിലക്ഷന്‍ ബോര്‍ഡ് തുടങ്ങിയവയില്‍ അംഗമായിരുന്നു.