/kalakaumudi/media/post_banners/6dc4a9721d583340ed6f6b50e878102817af423c5779a872d93443d6d37a0718.jpg)
കലിഫോര്‍ണിയ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച നാനി എന്നറിയപ്പെടുന്ന മാത്യു സാക്രസെസ്‌കിക്ക് 707 വര്‍ഷം തടവുശിക്ഷ. 2 വയസ്സു മുതല്‍ പ്രായമുള്ള 16 ആണ്‍കുട്ടികളെയാണ് ഇയാള്‍ 2014 ജനുവരി മുതല്‍ 2019 മേയ് വരെയുള്ള കാലയളവില്‍ പീഡനത്തിന് ഇരയാക്കിയത്.
കുട്ടികളെ പരിചരിക്കുമെന്ന് വെബ്‌സൈറ്റിലൂടെ മാത്യു പരസ്യം ചെയ്യുകയായിരുന്നു. രക്ഷിതാക്കള്‍ പുറത്തുപോകുമ്പോള്‍ കുട്ടികളെ പരിചരിക്കല്‍, രാത്രി പരിചരണം, മാര്‍ഗനിര്‍ദേശം നല്‍കല്‍ തുടങ്ങിയവയും ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു.
പരിചരണത്തിനെത്തിച്ച കുട്ടികളെ ഇയാള്‍ തുടര്‍ച്ചയായി പീഡനത്തിനിരയാക്കുകയായിരുന്നു. ഒരു രക്ഷിതാവ് പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷണത്തില്‍ നിരവധി കുട്ടികള്‍ പീഡനത്തിനിരയായെന്ന് കണ്ടെത്തി. തുടര്‍ന്ന് 2019 മേയില്‍ വിമാനത്താവളത്തില്‍ വച്ച് ഇയാളെ അറസ്റ്റ് ചെയ്തു.
തന്റെ പ്രവൃത്തിയില്‍ കുറ്റബോധമില്ലെന്നാണ് നാനി കോടതിയില്‍ പറഞ്ഞത്. കുട്ടികളുടെ ബാല്യവും നിഷ്‌കളങ്കതയും നശിപ്പിച്ച സംഭവമാണ്, അതിനാല്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് 707 വര്‍ഷം തടവുശിക്ഷ വിധിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
