നെപ്പോളിയന്റെ തൊപ്പി ലേലത്തില്‍ വിറ്റത് 2.1 മില്യണ്‍ ഡോളറിന്

ഫ്രഞ്ച് ചക്രവര്‍ത്തിയായ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ തൊപ്പി ലേലത്തില്‍ വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്.

author-image
Web Desk
New Update
നെപ്പോളിയന്റെ തൊപ്പി ലേലത്തില്‍ വിറ്റത് 2.1 മില്യണ്‍ ഡോളറിന്

പാരിസ്: ഫ്രഞ്ച് ചക്രവര്‍ത്തിയായ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ തൊപ്പി ലേലത്തില്‍ വിറ്റത് റെക്കോര്‍ഡ് തുകയ്ക്ക്. പാരീസില്‍ നടന്ന ലേലത്തില്‍ ബൈകോണ്‍ തൊപ്പി 2.1 മില്യണ്‍ ഡോളറിന് അതായത് 17.4 കോടി രൂപയ്ക്കാണ് വിറ്റ് പോയത്. 600,000 മുതല്‍ 800,000 യൂറോവരെയായിരുന്നു പ്രതീക്ഷിച്ചിരുന്ന വില.

അതേസമയം 2014 ലും നെപ്പോളിയന്റെ മറ്റൊരു തൊപ്പി ഇത്തരത്തില്‍ ലേലത്തില്‍ വിറ്റ് പോയിരുന്നു. 1.88 മില്യണ്‍ യൂറോയ്ക്കാണ് അന്ന് ലേലം നടന്നത്. ഈ തുകയെയും മറികടന്നാണ് ഇത്തവണ തൊപ്പി ലേലത്തില്‍ പോയത്. അധികാരത്തിലിരുന്ന കാലത്ത് 120 തൊപ്പികളാണ് നെപ്പോളിയന്‍ സ്വന്തമാക്കിയത് എന്ന് ദ ബ്ലാക്ക് ബീവര്‍ എന്ന ലേല സ്ഥാപനം അറിയിച്ചു.

Latest News international news napoleon hat