മണ്ടന്മാരുടെ രാജാവ്, ഏതു ലോകത്താണ് ജീവിക്കുന്നത്; രാഹുലിനെ വിമര്‍ശിച്ച് മോദി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം രാഹുല്‍ മധ്യപ്രദേശില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു മറുപടിയായാണ് മോദിയുടെ വിമര്‍ശനം.

author-image
Web Desk
New Update
മണ്ടന്മാരുടെ രാജാവ്, ഏതു ലോകത്താണ് ജീവിക്കുന്നത്; രാഹുലിനെ വിമര്‍ശിച്ച് മോദി

ബെടുല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം രാഹുല്‍ മധ്യപ്രദേശില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു മറുപടിയായാണ് മോദിയുടെ വിമര്‍ശനം.

ആളുകളുടെ കൈവശം ചൈനയില്‍ നിര്‍മിച്ച ഫോണുകളാണ്. ഇവ മധ്യപ്രദേശില്‍ നിര്‍മിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് രാഹുല്‍ പറഞ്ഞത്.

ജനങ്ങളുടെ കൈവശം ചൈനയില്‍ നിര്‍മിച്ച ഫോണുകളാണെന്നാണ് കോണ്‍ഗ്രസിലെ ഒരു മഹാന്‍ പറഞ്ഞത്. മണ്ടന്മാരുടെ രാജാവാണത്. അവര്‍ ഏതു ലോകത്താണ് ജീവിക്കുന്നത്.

രാജ്യത്തിന്റെ വളര്‍ച്ച കാണാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. ലോകത്ത് മൊബൈല്‍ നിര്‍മാണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. രാഹുലിനെ പരോക്ഷമായി പരിഹസിച്ച് മോദി പറഞ്ഞു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നടത്തുന്ന അഴിമതിയും കൊള്ളയും ഈ തിരഞ്ഞെടുപ്പിലൂടെ അവസാനിപ്പിക്കാന്‍ കഴിയണമെന്നും ബിജെപിയോട് എല്ലാവര്‍ക്കും വലിയ താല്‍പര്യമാണെന്നും മോദി പറഞ്ഞു.

india rahul gandhi narendra modi Madhya Pradesh