'ഇന്ത്യയും യുഎഇയും പുരോഗതിയില്‍ പങ്കാളികള്‍, 2027-ല്‍ ഇന്ത്യ വികസിത രാജ്യം'

ഇന്ത്യയും യുഎഇയും പുരോഗതിയില്‍ പങ്കാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളുടെയും ബന്ധം കഴിവിലും സംസ്‌കാരത്തിലും അധിഷ്ഠിതമാണ്. അബുദാബി ഷെയ്ഖ് സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ ഇന്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ നടക്കുന്ന അഹ്ലന്‍ മോദി പരിപാടിയില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

author-image
Web Desk
New Update
'ഇന്ത്യയും യുഎഇയും പുരോഗതിയില്‍ പങ്കാളികള്‍, 2027-ല്‍ ഇന്ത്യ വികസിത രാജ്യം'

അബുദാബി: ഇന്ത്യയും യുഎഇയും പുരോഗതിയില്‍ പങ്കാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളുടെയും ബന്ധം കഴിവിലും സംസ്‌കാരത്തിലും അധിഷ്ഠിതമാണ്. അബുദാബി ഷെയ്ഖ് സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ ഇന്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ നടക്കുന്ന അഹ്ലന്‍ മോദി പരിപാടിയില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെയും യുഎഇയുടെയും സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ പ്രവാസികളുടെ കഠിനാധ്വാനം നിര്‍ണായകമാണ്. യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. ഏഴാമത്തെ വലിയ നിക്ഷേപകരുമാണ്.

മൂന്നാമൂഴത്തില്‍ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് ഉറപ്പാണെന്ന് മോദി പറഞ്ഞു. ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ആരംഭിക്കുന്നത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് എളുപ്പത്തില്‍ പണം കൈമാറാന്‍ അനുവദിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യം 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക എന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2015ല്‍ നിങ്ങളുടെ എല്ലാവരുടെയും പേരില്‍ അബുദാബിയില്‍ ഒരു ക്ഷേത്രം പണിയാനുള്ള നിര്‍ദ്ദേശം ഞാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോട് അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം ഉടന്‍ തന്നെ സമ്മതിച്ചെന്നും മോദി പറഞ്ഞു.

 

india uae narendra modi