മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റം; കേന്ദ്ര ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റിയതിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കി. സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് എം.തീക്കാടന്‍ ആണ് പരാതി നല്‍കിയത്.

author-image
Web Desk
New Update
മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റം; കേന്ദ്ര ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി

 

ന്യൂഡല്‍ഹി: നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റിയതിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കി. സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് എം.തീക്കാടന്‍ ആണ് പരാതി നല്‍കിയത്. പുതുക്കിയ ലോഗോ പിന്‍വലിക്കണമെന്നും ലോഗോ മാറ്റിയത് ഭരണഘടനാ വിരുദ്ധമെന്നുമാണ് പരാതി.

നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ലോഗോയില്‍നിന്ന് അശോകസ്തംഭം മാറ്റി പകരം ധന്വന്തരിയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പകരം 'ഭാരത്' എന്നും മാറ്റിയിട്ടുണ്ട്. മെഡിക്കല്‍ കമ്മിഷന്റെ വെബ്സൈറ്റിലായിരുന്നു പുതിയ ലോഗോ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യയുടെ പേര് ഭാരത് എന്ന് ആക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് എതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ലോഗോയില്‍ മാറ്റം വരുത്തിയത്. രാജ്യത്തെ മതേതര ആശയങ്ങളുടെ ലംഘനമാണെന്നും സമൂഹത്തെ ധ്രുവീകരിക്കാനുള്ള നീക്കം നടക്കുന്നു എന്നുമാണ് വിമര്‍ശനം.

അതേസമയം, ലോഗോയിലുണ്ടായ മാറ്റം സംബന്ധിച്ച് മെഡിക്കല്‍ കമ്മീഷന്‍ ഇതുവരെ വിശദീകരണം പുറത്തുവിട്ടിട്ടില്ല. ജി20 ഉച്ചകോടിയില്‍ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തില്‍ ഭാരത് എന്ന് ചേര്‍ത്തതോടെയാണ് പേര് മാറ്റാന്‍ ഉള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.

 

" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">

Latest News national news nmc