/kalakaumudi/media/post_banners/27f5ea44b5716ef2df6de17f3ef336720c8b0f90357309081d7ecfcd86a16bd6.jpg)
കണ്ണൂര്‍: പ്രസംഗം നീണ്ടു പോയതിന് മുന്‍ മന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെ കെ ശൈലജയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. നവകേരള സദസ്സിലെ മട്ടന്നൂരിലെ വേദിയിലാണ് സംഭവം.
ഇവിടുത്തെ ജനങ്ങളെ നിരന്തരം കാണുന്ന അധ്യക്ഷയ്ക്ക് കൂടുതല്‍ സമയം സംസാരിക്കണമെന്നു തോന്നി. ആ സമയം കൂടുതലായി. അതിനാല്‍, ഇനിയുള്ള സമയം ചുരുക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ, നവകേരള സദസ്സിന് സ്‌കൂള്‍ കുട്ടിക്കളെ എത്തിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം വിവാദമായിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരൂരങ്ങാടിയില്‍ ഡിഇഒ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്.