മാലിന്യമുക്ത നവകേരളം; ഇനി സര്‍ക്കാര്‍ പരിപാടികള്‍ പ്രതിജ്ഞ ചൊല്ലി ആരംഭിക്കണം

സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിന് 2023 മാര്‍ച്ച് മുതല്‍ ആരംഭിച്ച മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി, സര്‍ക്കാരിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും ആരംഭിക്കുന്നതിന് മുമ്പ് മാലിന്യമുക്തം നവകേരളത്തിനായുള്ള പ്രതിജ്ഞ ചൊല്ലണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. തദ്ദേശസ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

author-image
Hiba
New Update
മാലിന്യമുക്ത നവകേരളം; ഇനി സര്‍ക്കാര്‍ പരിപാടികള്‍ പ്രതിജ്ഞ ചൊല്ലി ആരംഭിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിന് 2023 മാര്‍ച്ച് മുതല്‍ ആരംഭിച്ച മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി, സര്‍ക്കാരിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും ആരംഭിക്കുന്നതിന് മുമ്പ് മാലിന്യമുക്തം നവകേരളത്തിനായുള്ള പ്രതിജ്ഞ ചൊല്ലണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. തദ്ദേശസ്വയംഭരണ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

പ്രതിജ്ഞ ഇങ്ങനെ:

'മാലിന്യങ്ങളും പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നത് എന്റെ നാടിനോട് ചെയ്യുന്ന കുറ്റകൃത്യമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. സംസ്‌കാരശുന്യവും നിയമവിരുദ്ധവുമായ അത്തരം പ്രവൃത്തികളില്‍ ഞാന്‍ ഒരിക്കലും ഏര്‍പ്പെടുകയില്ല. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് പരിപൂര്‍ണ്ണ ബോധ്യമുണ്ട്.

അതിനാല്‍ ചെറുതോ വലുതോ ആയ ഒരു പാഴ്വസ്തുവും ഞാന്‍ വലിച്ചെറിയില്ല. നിരോധിത പ്ലാസ്റ്റിക്വസ്തുക്കളൊന്നും ഉപയോഗിക്കുകയുമില്ല. ശുചിത്വത്തിനായി കൈക്കൊള്ളുന്ന എല്ലാ നടപടികളോടും ഞാന്‍ പൂര്‍ണ്ണമായും സഹകരിക്കും. മാലിന്യ മുക്ത നവകേരളത്തിനായി നാടിനൊപ്പം ഞാനും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞചെയ്യുന്നു.

pledge nava keralam misssion