കൊമ്പും വാദ്യവും മുഴക്കി, തലപ്പാവ് ധരിപ്പിച്ച്... നവകേരള സദസ്സിന് തുടക്കം

വിവാദങ്ങള്‍ക്കും എതിര്‍പ്പിനുമിടയില്‍ നവകേരള സദസ്സിന് തുടക്കം. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പൈവളികെയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും പങ്കെടുത്തു.

author-image
Web Desk
New Update
കൊമ്പും വാദ്യവും മുഴക്കി, തലപ്പാവ് ധരിപ്പിച്ച്... നവകേരള സദസ്സിന് തുടക്കം

കാസര്‍കോട്: വിവാദങ്ങള്‍ക്കും എതിര്‍പ്പിനുമിടയില്‍ നവകേരള സദസ്സിന് തുടക്കം. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പൈവളികെയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും പങ്കെടുത്തു.

ശുചിത്വ പ്രതിജ്ഞയോടെയായിരുന്നു ചടങ്ങുകള്‍ തുടങ്ങിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ശുചിത്വ പ്രതിജ്ഞയെടുത്തു.

പരമ്പരാഗത തുളുനാടന്‍ ശൈലിയിലാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിച്ചത്. കൊമ്പും വാദ്യവും മുഴക്കുകയും മന്ത്രിമാരെയും മുഖ്യമന്ത്രിയെയും പരമ്പരാഗത തലപ്പാവ് അണിയിക്കുകയും ചെയ്തു.

ചീഫ് സെക്രട്ടറി വി വേണു സ്വാഗതം പറഞ്ഞു. മന്ത്രി കെ രാജന്‍ അധ്യക്ഷനായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ പരിപാടിയാണ് നവകേരള സദസ്സെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ 140 മണ്ഡലങ്ങളിലും നവ കേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും. സ്വാതന്ത്ര്യ സമര സേനാനികള്‍, വിവിധ മേഖലകളിലെ പ്രമുഖര്‍, കലാകാരന്‍മാര്‍, സെലിബ്രിറ്റികള്‍, അവാര്‍ഡ് ജേതാക്കള്‍ എന്നിങ്ങനെ നിരവധി ആളുകള്‍ നവ കേരള സദസ്സിന്റെ ഭാഗമാകും.

രാവിലെ 11 മണി, ഉച്ചയ്ക്ക് ശേഷം 3, 4.30, വൈകിട്ട് 6 മണി എന്നിങ്ങനെയാണ് ദിവസവും നാല് മണ്ഡലങ്ങളിലെ സദസ് നടക്കുക. അപൂര്‍വ്വം ദിവസങ്ങളില്‍ മൂന്നോ അഞ്ചോ സദസ്സുകള്‍ നടക്കും. മന്ത്രിസഭാ യോഗമുള്ള ദിവസങ്ങളില്‍ പ്രഭാത യോഗമുണ്ടാകില്ല.

 

kerala pinarayi vijayan chief minister nava kerala sadas