നേവിയിലെ സ്ഥാനപ്പേരുകള്‍ പുനര്‍നാമകരണം ചെയ്യും: പ്രധാനമന്ത്രി

രാജ്യത്തിന്റെ സംസ്‌കാരമനുസരിച്ച് നേവിയിലെ സ്ഥാനപ്പേരുകള്‍ പുനര്‍നാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ മല്‍വാനില്‍ നാവിക സേനാ ദിന പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

author-image
Web Desk
New Update
നേവിയിലെ സ്ഥാനപ്പേരുകള്‍ പുനര്‍നാമകരണം ചെയ്യും: പ്രധാനമന്ത്രി

മല്‍വാന്‍: രാജ്യത്തിന്റെ സംസ്‌കാരമനുസരിച്ച് നേവിയിലെ സ്ഥാനപ്പേരുകള്‍ പുനര്‍നാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ മല്‍വാനില്‍ നാവിക സേനാ ദിന പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സായുധ സേനയില്‍ സ്ത്രീകളുടെ സാന്നിധ്യം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധക്കപ്പലിന്റെ കമാന്‍ഡിങ് ഓഫിസറായി വനിതയെ നിയോഗിച്ചതിന് പ്രധാനമന്ത്രി നാവികസേനയെ അഭിനന്ദനമറിയിച്ചു.
തുറമുഖ വികസനത്തിന് ഇന്ത്യ വലിയ പ്രധാന്യമാണ് നല്‍കുന്നത്. ചരക്ക് കപ്പലുകളുടെ നീക്കത്തേയും രാജ്യം പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യയുടെ സമുദ്രങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നാവികസേനാ കപ്പലുകള്‍, അന്തര്‍വാഹിനികള്‍, എയര്‍ക്രാഫ്റ്റുകള്‍ തുടങ്ങിയവയുടെ പ്രകടനവും അദ്ദേഹം വീക്ഷിച്ചു.

രാജ്കോട്ടില്‍ ഛത്രപതി ശിവജിയുടെ പ്രതിമ മോദി അനാച്ഛാദനം ചെയ്തു. രാജ്യത്തിന് നാവികശക്തി ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ശിവജിക്ക് അറിയാമായിരുന്നെന്നും തന്റെ ഭരണകാലത്ത് മികച്ചൊരു നാവികസേനയെ അദ്ദേഹം വാര്‍ത്തെടുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു. നാവികസേനാ ഉദ്യോഗസ്ഥര്‍ ധരിക്കുന്ന പദവി സൂചിപ്പിക്കുന്ന മുദ്രയില്‍ ഛത്രപതി ശിവജിയുടെ സൈന്യത്തിന്റെ മുദ്ര ചേര്‍ക്കും. രാജ്യത്തെ ആദ്യ ആധുനിക നാവികസേനയെ രൂപവത്കരിച്ചതിനുള്ള നന്ദിപ്രകടനമായാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

national news Latest News