ഹരിയാന: വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ നായബ് സിംഗ് സൈനി

ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി നായബ് സിംഗ് സൈനി ബുധനാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടും. രാവിലെ 11 മണിക്കാണ് വോട്ടെടുപ്പ്.

author-image
Web Desk
New Update
ഹരിയാന: വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ നായബ് സിംഗ് സൈനി

ഛണ്ഡീഗഡ്: ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി നായബ് സിംഗ് സൈനി ബുധനാഴ്ച നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടും. രാവിലെ 11 മണിക്കാണ് വോട്ടെടുപ്പ്.

ബിജെപി-ജെപിപി സഖ്യം പിളര്‍ന്നതോടെയാണ് മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ രാജിവച്ചത്. പിന്നാലെ 54കാരനായ നയബ് സിങ് സൈനി അടുത്ത മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു.

48 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് സൈനി അവകാശപ്പെടുന്നത്. 90 അംഗ നിയമസഭയില്‍ 6 സ്വതന്ത്രര്‍ കൂടി തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് സൈനിയുടെ അവകാശവാദം. 41 സീറ്റുകളാണ് ബിജെപിക്കുള്ളത്. അതിനിടെ, അഞ്ച് ജെജെപി എംഎല്‍എമാരും ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് സൂചന.

സംസ്ഥാനത്ത് സീറ്റ് വിഭജനത്തെച്ചൊല്ലിയാണ് ബിജെപിയും ജെജെപിയും തമ്മില്‍ ഭിന്നതയുണ്ടായത്. 10 ലോക്സഭാ സീറ്റുകളിലും മത്സരിക്കാന്‍ ബിജെപി ആഗ്രഹിച്ചു. എന്നാല്‍, 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒന്നിലും വിജയിക്കാന്‍ കഴിയാതിരുന്ന ജെജെപിക്ക് കുറഞ്ഞത് രണ്ട് സീറ്റെങ്കിലും വേണമെന്നായിരുന്നു ആവശ്യം.

10 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ജെജെപി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് നടക്കുന്ന പാര്‍ട്ടി റാലിയില്‍ ഇതിന്റെ വിശദാംശങ്ങള്‍ ബിജെപി പ്രഖ്യാപിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഒക്ടോബറില്‍ നിയമസഭാ തിരഞ്ഞെടുപ്പും ഹരിയാനയില്‍ നടക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ഖട്ടര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും.

 

india BJP haryana nayab singh saini jjp