സിംഹക്കുട്ടികളില്‍ ഒരെണ്ണം ചത്തു; ശ്വാസകോശം പൂര്‍ണമായി വികസിക്കാത്തതിനാലാണെണ് പ്രാഥമിക വിലയിരുത്തല്‍

മൃഗശാലയില്‍ ജനിച്ച സിംഹക്കുട്ടികളില്‍ ഒരെണ്ണം ചൊവ്വാഴ്ച രാത്രിയോടെ ചത്തു. ശ്വാസകോശം പൂര്‍ണമായി വികസിക്കാത്തതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

author-image
Priya
New Update
സിംഹക്കുട്ടികളില്‍ ഒരെണ്ണം ചത്തു; ശ്വാസകോശം പൂര്‍ണമായി വികസിക്കാത്തതിനാലാണെണ് പ്രാഥമിക വിലയിരുത്തല്‍

തിരുവനന്തപുരം: മൃഗശാലയില്‍ ജനിച്ച സിംഹക്കുട്ടികളില്‍ ഒരെണ്ണം ചൊവ്വാഴ്ച രാത്രിയോടെ ചത്തു. ശ്വാസകോശം പൂര്‍ണമായി വികസിക്കാത്തതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

തിരുപ്പതി സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് എത്തിച്ച ലിയോ -നൈല സിംഹ ദമ്പതികള്‍ക്ക് തിങ്കളാഴ്ച രാത്രി 7:30 ഓടെയാണ് ഇരട്ടക്കുട്ടികള്‍ ജനിച്ചത്. അമ്മ സിംഹം നൈല മുലപ്പാല്‍ നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മൃഗശാല ആശുപത്രിയില്‍ എത്തിച്ച് ആണ് കുഞ്ഞുങ്ങള്‍ക്ക് പാല്‍ നല്‍കിയിരുന്നത്.

ചൊവ്വാഴ്ച വൈകുന്നേരം സിംഹക്കുട്ടി പാല്‍ കുടിക്കുന്നത് നിര്‍ത്തി. രാത്രിയോടെ അധികൃതര്‍ സിംഹക്കുട്ടി ചത്തതായി അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതായും റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ മനസ്സിലാവുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

ജനിക്കുന്ന ചില സിംഹക്കുട്ടികള്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതും അത്തരത്തിലുള്ളതാണെന്നാണ് കരുതുന്നത്.

 

Thiruvananthapuram lion cub