ബെയ്ഡുവിലും ആലിബാബയിലും പേരില്ല; ചൈനയുടെ ഓണ്‍ലൈന്‍ മാപ്പില്‍ നിന്ന് ഇസ്രായേലിനെ നീക്കം ചെയ്തു!

ലക്‌സംബര്‍ഗ് പോലുള്ള ചെറിയ രാജ്യങ്ങള്‍ പോലും വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്ന ആലിബാബയുടെ ഭൂപടത്തിലും ഇസ്രായേലിനെ അടയാളപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

author-image
Greeshma Rakesh
New Update
ബെയ്ഡുവിലും ആലിബാബയിലും പേരില്ല;  ചൈനയുടെ ഓണ്‍ലൈന്‍ മാപ്പില്‍ നിന്ന് ഇസ്രായേലിനെ നീക്കം ചെയ്തു!

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമായതിനു പിന്നാലെ ചൈന തങ്ങളുടെ ഓണ്‍ലൈന്‍ മാപ്പില്‍ നിന്ന് ഇസ്രായേലിനെ നീക്കം ചെയ്തതായി റിപ്പോര്‍ട്ട്. വാള്‍ സ്ട്രീറ്റ് ജേണല്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ബെയ്ഡു, ആലിബാബ തുടങ്ങിയ മുന്‍നിര ചൈനീസ് കമ്പനികള്‍ ഇസ്രായേലിനെ മാപ്പില്‍ പേരെടുത്ത് പരാമര്‍ശിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച്, ബൈഡുവിലെ ഡിജിറ്റല്‍ മാപ്പുകള്‍ ഇസ്രായേലും പലസ്തീന്‍ പ്രദേശങ്ങളും തമ്മിലുള്ള അതിര്‍ത്തി നിര്‍ണയിക്കുന്നതായി കാണിക്കുന്നു. എന്നാല്‍ രാജ്യത്തിന്റെ പേര് അടയാളപ്പെടുത്തിയിട്ടില്ല.

ലക്‌സംബര്‍ഗ് പോലുള്ള ചെറിയ രാജ്യങ്ങള്‍ പോലും വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്ന ആലിബാബയുടെ ഭൂപടത്തിലും ഇസ്രായേലിനെ അടയാളപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

china israel israel hamas war online maps