കനത്ത മഴയെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ വന്‍പ്രളയം; കൊടുങ്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്

By Greeshma Rakesh.30 09 2023

imran-azhar

 

 

ന്യൂയോര്‍ക്ക്: ശക്തമായ മഴയെ തുടര്‍ന്ന് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വന്‍ പ്രളയം. ഇതോടെ ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനനഗരങ്ങളിലെ അടക്കം എല്ലാ റോഡുകളും അടച്ചു. ശക്തമായ കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

 

പ്രളയത്തിലകപ്പെട്ട നിരവധി പേരെ അധികൃതര്‍ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.അതെസമയം പ്രദേശത്ത് നിന്ന് ഇതുവരെ അനിഷ്ട സംഭവങ്ങളോ മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 


അടിയന്തര ആവശ്യമില്ലാത്തവരോട് വീട്ടില്‍ തന്നെ കഴിയാനും യാത്ര ഒഴിവാക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. 18 ദശലക്ഷം പേരെ 
ബാധിക്കുന്നതാണ് പ്രളയം. ന്യൂയോര്‍ക്കില്‍ 1882 ന് ശേഷമുള്ള ഏറ്റവും മഴ ലഭിച്ച സെപ്റ്റംബറാണ് ഈ വര്‍ഷത്തേത്.

 

 

OTHER SECTIONS