/kalakaumudi/media/post_banners/de66d3ad65ec510043912c36aaba588f1ea21c5b3be6545b2f5648e56ff42ba4.jpg)
ചെന്നൈ; കനാല്‍ നവീകരണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു നടത്തിയ പ്രവൃത്തിക്ക് പിന്നാലെ പുതുച്ചേരിയില്‍ ഗൃഹപ്രവേശ ചടങ്ങ് നടക്കാനിരുന്ന 3 നില വീട് തകര്‍ന്നു വീണു. കാരമല അടിഗല്‍ റോഡിന് സമീപമുള്ള കനാല്‍ നവീകരണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നടത്തിയ പ്രവൃത്തിയാണ് വീട് തകര്‍ന്നിടിയാന്‍ കാരണം.
സ്ഥലം എംഎല്‍എയും പൊലീസും എത്തി ചര്‍ച്ച നടത്തവേ വീട് തകര്‍ന്നു കനാലിലേക്കു വീഴുകയായിരുന്നു. ശേഖര്‍-ചിത്ര ദമ്പതികള്‍ വായ്പയെടുത്തു നിര്‍മിച്ച വീട്ടില്‍ ഏതാനും ദിവസത്തിനുള്ള ഗൃഹപ്രവേശ ചടങ്ങുകള്‍ നടക്കാനിരിക്കുകയായിരുന്നു സംഭവം.വീട്ടില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അമിതമായ മണലെടുപ്പ് മൂലമാണ് വീട് തകര്‍ന്നതെന്ന് ആരോപിച്ച് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു.