/kalakaumudi/media/post_banners/422f53b56293459f6d441d32345d123e76e9869a6d0d7799d14963593369db93.jpg)
കൊച്ചി: വാഴക്കുളത്ത് ബിരുദ വിദ്യാര്‍ഥിനി നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി മൂര്‍ഷിദാബാദ് സ്വദേശി ബിജു മൊല്ലയ്ക്ക് ഇരട്ട ജീവപര്യന്തവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പറവൂര്‍ അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി വി.ജ്യോതിയാണ് ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരനെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
2018 ജൂലൈ 30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം അമ്പുനാട് അന്തിനാട് സ്വദേശിനിയായ നിയമ വിദ്യാര്‍ഥി നിമിഷ തമ്പിയെ (22) മോഷണ ശ്രമത്തിനിടെ പ്രതി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
വല്യമ്മയുടെ മാല പൊട്ടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി നിമിഷയെ കൊലപ്പെടുത്തിയത്. നിമിഷയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച വല്യച്ഛന്‍ ഏലിയാസിനെയും പ്രതി കുത്തി പരുക്കേല്‍പ്പിച്ചിരുന്നു.
തടിയിട്ടപറമ്പ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, കൊലപാതക ശ്രമം, ആയുധം ഉപയോഗിച്ചുള്ള കവര്‍ച്ച, അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.