തൃശൂരില്‍ 9 വയസുകാരനെ മാലിന്യക്കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂരില്‍ ഒമ്പത് വയസുകാരന്‍ വീടിന് സമീപത്തെ മാലിന്യക്കുഴിയില്‍ മരിച്ച നിലയില്‍. കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോളിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

author-image
Web Desk
New Update
തൃശൂരില്‍ 9 വയസുകാരനെ മാലിന്യക്കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: തൃശൂരില്‍ ഒമ്പത് വയസുകാരന്‍ വീടിന് സമീപത്തെ മാലിന്യക്കുഴിയില്‍ മരിച്ച നിലയില്‍. കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോളിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനടുത്തുള്ള പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴിയിലായിരുന്നു മൃതദേഹം.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് കളിക്കാനായി സൈക്കിളുമായി പുറത്തുപോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മാലിന്യക്കുഴിയില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. തുറസായ മാലിന്യക്കുഴിയിലേക്ക് സൈക്കിള്‍ മറിഞ്ഞ് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

പ്രദേശത്ത് വാടകയക്ക് താമസിക്കുകയാണ് കുട്ടിയുടെ കുടുംബം.കുട്ടി സൈക്കിളോടിച്ചു കളിച്ച പറമ്പിന് തൊട്ടടുത്തായിരുന്നു പ്ലാസ്റ്റിക് കമ്പനിയുടെ മാലിന്യക്കുഴി.

accident thrissur news Latest News news update