വയനാട്ടിലെ വവ്വാലുകളില്‍ നിപ സാന്നിധ്യം; ആശങ്കപ്പെടേണ്ടെന്ന് ജില്ലാ ഭരണകൂടം

വയനാട്ടിലെ വവ്വാലുകളില്‍ നിപയുടെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം. വവ്വാലുകളെ ആവാസ വ്യവസ്ഥയില്‍ നിന്ന് കല്ലെറിഞ്ഞും മറ്റും തുരത്തരുതെന്നും ഭരണകൂടം നിര്‍ദേശം നല്‍കുന്നു.

author-image
Web Desk
New Update
വയനാട്ടിലെ വവ്വാലുകളില്‍ നിപ സാന്നിധ്യം; ആശങ്കപ്പെടേണ്ടെന്ന് ജില്ലാ ഭരണകൂടം

വയനാട്: വയനാട്ടിലെ വവ്വാലുകളില്‍ നിപയുടെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം. വവ്വാലുകളെ ആവാസ വ്യവസ്ഥയില്‍ നിന്ന് കല്ലെറിഞ്ഞും മറ്റും തുരത്തരുതെന്നും ഭരണകൂടം നിര്‍ദേശം നല്‍കുന്നു. ചെറിയ പനിയാണെങ്കില്‍ പോലും സ്വയം ചികിത്സ ഒഴിവാക്കണം എന്നും അറിയിപ്പുണ്ട്.

കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ ഐസിഎംആര്‍ വയാട്ടില്‍ നിന്നും വവ്വാലുകളുടെ സാമ്പിള്‍ ശേഖരിച്ചു പരിശോധിച്ചിരുന്നു. ഇവിടെ നിന്നും ശേഖരിച്ച വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യമന്ത്രി ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. പൊതുജന അവബോധത്തിന് വേ്ണ്ടി മാത്രമാണ് വിവരം പുറത്തുപറഞ്ഞത്.

എന്നാല്‍, അറിയിപ്പ് ജില്ലയിലെ ടൂറിസത്തെയും കച്ചവടത്തെയുമെല്ലാം ബാധിക്കുമോ എന്ന ആശങ്ക ഉയരുകയാണ്. എന്നാല്‍, ഭയം വേണ്ട ജാഗ്രത മതിയെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.
പക്ഷികളും മറ്റും കടിച്ച പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക, സ്വയം ചികിത്സ അരുത്, ഡോക്ടറെ കാണുക, എന്നിങ്ങനെയാണ് നിര്‍ദേശം.

ആശുപത്രികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും ഡിഎംഒ അറിയിച്ചു.

wayanad Latest News nipah virus newsupdate bats