മോദി ഭരണത്തില്‍ രാജ്യം വളര്‍ന്നു; അഴിമതി തുടച്ചുനീക്കി, തൊഴില്‍ സാധ്യത വര്‍ധിച്ചു, ഗ്രാമീണ മേഖലയില്‍ കൂടുതല്‍ വികസനം

ഇടക്കാല ബജറ്റ് അവതരണത്തില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ടുനിരത്തി ധനമന്ത്രി നിര്‍മല സീതാരാമന്‍. മോദിയുടെ ഭരണത്തില്‍ രാജ്യം വളര്‍ന്നു.

author-image
Web Desk
New Update
മോദി ഭരണത്തില്‍ രാജ്യം വളര്‍ന്നു; അഴിമതി തുടച്ചുനീക്കി, തൊഴില്‍ സാധ്യത വര്‍ധിച്ചു, ഗ്രാമീണ മേഖലയില്‍ കൂടുതല്‍ വികസനം

ന്യൂഡല്‍ഹി: ഇടക്കാല ബജറ്റ് അവതരണത്തില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ടുനിരത്തി ധനമന്ത്രി നിര്‍മല സീതാരാമന്‍. മോദിയുടെ ഭരണത്തില്‍ രാജ്യം വളര്‍ന്നു. കുടിവെള്ളം, വൈദ്യുതി, പാചകവാതകം, വീടുകള്‍ എന്നിവ ഉറപ്പാക്കാന്‍ സാധിച്ചു. തൊഴില്‍ സാധ്യതകളും വര്‍ധിച്ചു.

അഴിമതി തുടച്ചുനീക്കി. എല്ലാ മേഖലയിലും തൊഴില്‍സാധ്യത വര്‍ധിപ്പിക്കാനായി. വികസനം സമൂഹത്തിലെ എല്ലാവരിലും എത്തിക്കാനും സാധിച്ചു.

34 ലക്ഷം കോടി പി.എം ജന്‍ധന്‍ അക്കൗണ്ട് വഴി ജനങ്ങള്‍ക്ക് നല്‍കി. സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നടപ്പാക്കി. സ്ത്രീകള്‍ക്ക് 30 കോടി മുദ്രാ വായ്പകള്‍ നല്‍കി.

തൊഴിലിടങ്ങളില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കി. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ വികസനം എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി.

രാജ്യത്തെ കര്‍ഷകര്‍ക്ക് 11.8 കോടിയുടെ സഹായം അനുവദിച്ചിട്ടുണ്ട്. 4 കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് ഇതിനകം നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

 

nirmala sitharaman interim union budget 2024 narendra modi