/kalakaumudi/media/post_banners/efb088feec84afb25329159878b3d027af53af3d5497cc41af321c1187c12846.jpg)
ന്യൂഡല്‍ഹി: കൈത്തറിയെ പ്രോത്സാഹിപ്പിക്കുന്നതിന് 2019 മുതല്‍ ബജറ്റ് അവതരണ വേളയില്‍ നിര്‍മല സീതാരാമന്‍ ധരിക്കുന്നത് കൈത്തറി സാരികളാണ്. നീലയും ക്രീമും നിറഞ്ഞിലുള്ള
കൈത്തറി സാരിയിലാണ് ഇത്തവണയും ഈ പതിവ് തെറ്റിക്കാതെ വ്യാഴാഴ്ച രാവിലെ 8.40 ന് സഫ്ദര്‍ജംഗ് റോഡിലെ ഔദ്യോഗിക വസതിയില്‍ നിന്ന് നിര്‍മല സീതാരാമന്‍ പുറപ്പെട്ടത്. എട്ടരയോടെ നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിലെത്തി. തുടര്‍ന്ന് ഇടക്കാല ബജറ്റിന് അംഗീകാരം നല്‍കാന്‍ കേന്ദ്രമന്ത്രിസഭ യോഗം ചേര്‍ന്നു.
പിന്നീട് പതിവ് തെറ്റിക്കാതെ രാഷ്ട്രപതി ഭവനിലെത്തി. കെട്ടിപ്പുണര്‍ന്ന് മധുരം നല്‍കിയാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു നിര്‍മലയെ സ്വീകരിച്ചത്.
നിര്‍മല സീതാരാമന്റെ ആറാം ബജറ്റ് അവതരണത്തിന് സാക്ഷ്യം വഹിക്കാന്‍ അവരുടെ മാതാപിതാക്കളും പാര്‍ലമെന്റില്‍ എത്തിയിരുന്നു. ഇത്തവണ പുതിയ പാര്‍ലമെന്റില്‍ സന്ദര്‍ശക ഗാലറിയിലാണ് കുടുംബത്തിന് ഇരിപ്പടം അനുവദിച്ചത്. കഴിഞ്ഞ തവണ എം.പിമാര്‍ക്കുള്ള ഗാലറിയിലായിരുന്നു ഇവര്‍ക്ക് സീറ്റുകള്‍ ലഭിച്ചിരുന്നത്.