ബിഹാറിൽ ബി.ജെ.പിയുമായി കൈകോർത്ത് നിതീഷ് കുമാർ; ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും!

അതെസമയം പുതിയ സർക്കാർ രൂപവത്കരണത്തിന്റെ ഭാഗമായി ഞായറാഴ്ച വരെയുള്ള എല്ലാ പൊതുപരിപാടികളും നിതീഷ് കുമാർ റദ്ദാക്കി.

author-image
Greeshma Rakesh
New Update
ബിഹാറിൽ ബി.ജെ.പിയുമായി കൈകോർത്ത് നിതീഷ് കുമാർ; ഞായറാഴ്ച മുഖ്യമന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്യും!

പട്ന: ബീഹാറിൽ ബി.ജെ.പിയുടെ പിന്തുണയോടെ നിതീഷ് കുമാർ സർക്കാർ രൂപീകരിക്കാനൊരുങ്ങുന്നതായി സൂചന. ഞായറാഴ്ച അദ്ദേഹം മുഖ്യമന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.നിതീഷിനെ പിന്തുണക്കുന്നതിന് പകരം ബി.ജെ.പിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാരെ ലഭിക്കും.

ഇതോടെ സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ നാടകത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്.അതെസമയം പുതിയ സർക്കാർ രൂപവത്കരണത്തിന്റെ ഭാഗമായി ഞായറാഴ്ച വരെയുള്ള എല്ലാ പൊതുപരിപാടികളും നിതീഷ് കുമാർ റദ്ദാക്കി.

2022ല്‍ എന്‍ഡിഎ സഖ്യം വിട്ട് ആര്‍ജെഡിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിപദത്തിലെത്തിയ നിതീഷ് വീണ്ടും എന്‍ഡിഎയുടെ ഭാഗമാകുകയാണ്. ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി ഠാക്കൂറിനു കേന്ദ്ര സർക്കാർ ഭാരതരത്നം പ്രഖ്യാപിച്ചതു ബിജെപി – ജെഡിയു സഖ്യം പുനഃസ്ഥാപിക്കുന്നതിന്റെ മുന്നോടിയാണെന്ന വിലയിരുത്തലിനിടെയാണ് നിതീഷിന്റെ നീക്കമുണ്ടായത്. 

നിതീഷിന്റെ ജനതാദൾ യുണെറ്റഡിനെ (ജെഡിയു) ഒഴിവാക്കി ഭൂരിപക്ഷം തികയ്ക്കാൻ കഴിയുമോയെന്ന കണക്കുകൂട്ടലിലാണു സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതൃത്വം. ജെഡിയു പിന്മാറിയാൽ നിലവിലെ നിയമസഭാ അംഗബലമനുസരിച്ചു മഹാസഖ്യത്തിനു കേവല ഭൂരിപക്ഷം തികയ്ക്കാൻ 8 എംഎൽഎമാരുടെ കുറവുണ്ട്.

ജെഡിയു എംഎൽഎമാരോട് അടിയന്തരമായി പട്നയിലെത്താൻ നിതീഷ് കുമാർ നിർദേശം നൽകി. ആർജെഡിയുടെ ചാക്കിടൽ തടയാനുള്ള മുൻകരുതൽ നടപടിയാണിത്. ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി ഠാക്കൂറിനു കേന്ദ്ര സർക്കാർ ഭാരതരത്നം പ്രഖ്യാപിച്ചതു ബിജെപി – ജെഡിയു സഖ്യം പുനഃസ്ഥാപിക്കുന്നതിന്റെ മുന്നോടിയാണെന്ന വിലയിരുത്തലുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ബിഹാർ അതിർത്തിയിൽ നൽകുന്ന സ്വീകരണത്തിൽനിന്നു നിതീഷ് കുമാർ വിട്ടുനിന്നേക്കും.

അതെസമയം ലാലു പ്രസാദ് യാദവിനെ ഇറക്കി നിതീഷ് കുമാറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യ മുന്നണി.ലാലു പ്രസാദ് യാദവ് നിതീഷുമായി സംസാരിക്കും.എൻഡിഎയിലെത്തിയാൽ നിതീഷ് കുമാറിന് കൺവീനർ സ്ഥാനം നൽകിയേക്കുമെന്നാണ് സൂചന.

അതിനിടെ, സഖ്യത്തിലേക്കില്ലെന്ന നിലപാടിലുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അനുനയിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചു.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ മമതയുമായി സംസാരിച്ചു. മമത ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കണമെന്ന ആവശ്യമുയർത്തി സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും മമതയെ സമീപിച്ചിട്ടുണ്ട്. 

 

BJP bihar Nitish kumar