സംസ്ഥാനങ്ങളോട് വിവേചനമില്ല, വിഹിത വിതരണം മാര്‍ഗനിര്‍ദേശപ്രകാരം: ഫിനാന്‍സ് സെക്രട്ടറി

സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക വിഹിത വിതരണത്തില്‍ വിവേചനമില്ലെന്ന് ഫിനാന്‍സ് സെക്രട്ടറി ടി വി സോമനാഥന്‍. ഏകീകൃത മാര്‍ഗനിര്‍ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് വിഹിത വിതരണമെന്നും ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സോമനാഥന്‍ പറഞ്ഞു.

author-image
Web Desk
New Update
സംസ്ഥാനങ്ങളോട് വിവേചനമില്ല, വിഹിത വിതരണം മാര്‍ഗനിര്‍ദേശപ്രകാരം: ഫിനാന്‍സ് സെക്രട്ടറി

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക വിഹിത വിതരണത്തില്‍ വിവേചനമില്ലെന്ന് ഫിനാന്‍സ് സെക്രട്ടറി ടി വി സോമനാഥന്‍. ഏകീകൃത മാര്‍ഗനിര്‍ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് വിഹിത വിതരണമെന്നും ദേശീയ മാധ്യമമായ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സോമനാഥന്‍ പറഞ്ഞു.

ധനമന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഫിനാന്‍സ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ്. ഒരു സംസ്ഥാന സര്‍ക്കാരിനോടും വിവേചനം നടത്തിയിട്ടില്ല. രാഷ്ട്രീയ വശങ്ങളിലേക്ക് കടക്കാന്‍ താല്‍പ്പര്യമില്ല. എന്നാല്‍, ബോധപൂര്‍വമായ വിവേചനമുണ്ടായിട്ടില്ലെന്ന് സോമനാഥന്‍ വ്യക്തമാക്കി.

ജിഎസ്ടിയും നികുതി വരുമാന വിതരണവും ദീര്‍ഘകാലമായി തുടരുന്ന തര്‍ക്കവിഷയമാണ്. നികുതി വരുമാനം പങ്കിടുന്നത് ഫിനാന്‍ഷ്യല്‍ കമ്മിഷന്റെ നിര്‍വചനം അനുസരിച്ചും കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഒഡിറ്റ് ചെയ്ത ശതമാനത്തെ അടിസ്ഥാനമാക്കിയുമാണ്. ഇത് മാറ്റാന്‍ കഴിയുന്നതല്ലെന്നും സോമനാഥന്‍ കൂട്ടിച്ചേര്‍ത്തു.

india news Latest News national news