ഛത്തിസ്ഗഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അഞ്ച് ദിവസമായി വൈദ്യുതി മുടങ്ങി

By Web Desk.01 10 2023

imran-azhar

 

ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തുടര്‍ച്ചയായി അഞ്ച് ദിവസം വൈദ്യുതി വിതരണം മുടങ്ങി. ഇതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചത് മൊബൈല്‍ ഫോണുകളുടെ ഫ്‌ലാഷ്‌ലൈറ്റുകളുടെ വെളിച്ചത്തിലാണെന്ന് റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ബസ്തറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യുതി വിതരണം നിലച്ചത്.

 

വെള്ളിയാഴ്ച്ച കിലേപാലില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചപ്പോള്‍ വൈദ്യുതി ഇല്ലാത്തതിനെ തുടര്‍ന്ന് ചികിത്സിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റവരെ ദിമരപാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അയക്കുകയായിരുന്നു. എന്നാല്‍ അപകടത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ മരിച്ചു.

 

പ്രദേശത്തെ ഏറ്റവും വലിയ ഈ ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് അപകടത്തില്‍ പരിക്കേറ്റവരുടെ ബന്ധുക്കള്‍ രോഷാകുലരായതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. എത്രയും വേഗം വൈദ്യുതി പുന:സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്മാന്‍ ബെഞ്ചമിന്‍ എം.എല്‍.എ അറിയിച്ചു. ആശുപത്രിക്ക് ജനറേറ്റര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ ഡോ. അര്‍ജിത് ചൗധരി കത്തയച്ചു.

 

 

OTHER SECTIONS