/kalakaumudi/media/post_banners/2c954dee5adf8fc8e60a08f06281bbe9daa6bd6b04cb52e90c3e9ac1bdb5bcba.jpg)
തൃശൂര്‍: സഹകാരി സംരക്ഷണ പദയാത്രയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് സുരേഷ് ഗോപി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാണെന്ന് പറയുന്നത് രാഷ്ട്രീയ അപക്വത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലെ ക്രമക്കേടുകള്‍ക്കെതിരെയാണ് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചത്.
ആവേശം കൊണ്ടല്ല, മനുഷ്യത്വം കൊണ്ടു മാത്രമാണ് പദയാത്ര നടത്തുന്നത്. തൃശൂര്‍ കഴിഞ്ഞാല്‍ കണ്ണൂരിലേക്കും മലപ്പുറത്തേക്കും പദയാത്ര സംഘടിപ്പിക്കും. ശുദ്ധീകരണത്തിന്റെ തുടക്കം ആണ് പദയാത്രയെന്ന് സുരേഷ് ഗോപി പറഞ്ഞു.
കേരളം ആര് ഭരിച്ചാലും യാത്ര തുടരും. പനിയുണ്ട്, വയ്യാതായാല്‍ ആശുപത്രിയില്‍ പോകും. സുരേഷ് ഗോപി പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച യാത്ര തൃശൂര്‍ സഹകരണ ബാങ്ക് പരിസരത്ത് സമാപിച്ചു.
കാണാതായ കുട്ടികളുടെ മൃതദേഹം വീട്ടിനുള്ളിലെ പെട്ടിയില്‍
ചണ്ഡിഗഡ്: കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം വീട്ടിനുള്ളിലെ ഇരുമ്പ് പെട്ടിയില്‍ കണ്ടെത്തി. പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലാണ് സംഭവം.
കാഞ്ചന്‍ (4), ശക്തി (7), അമൃത (9) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
കുറച്ചുദിവസമായി കുട്ടികളെ കാണാനില്ലായികുന്നു. തിങ്കളാഴ്ച വീട്ടിലെ സാധനങ്ങള്‍ മാറ്റുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പെട്ടിക്ക് ഭാരക്കൂടുതല്‍ തോന്നി തുറന്നുനോക്കുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
ഏഷ്യന്‍ ഗെയിംസ് ലോംഗ്ജംപ്; മലയാളി താരം ആന്‍സി സോജന് വെള്ളി
ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് ലോംഗ്ജംപില്‍ മലയാളിതാരം ആന്‍സി സോജന് വെള്ളി മെഡല്‍. 6.63 മീറ്റര്‍ ചാടിയാണ് ആന്‍സി മെഡല്‍ സ്വന്തമാക്കിയത്. അഞ്ചാം ശ്രമത്തിലാണ് താരം കരിയറിലെ മികച്ച ദൂരവും മെഡലും നേടിയത്.
4ഃ400 മീറ്റര്‍ മിക്‌സ്ഡ് റിലേയിലും ഇന്ത്യ വെള്ളിമെഡല്‍ നേടി. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ശ്രീലങ്ക അയോഗ്യരായിരുന്നു. തുടര്‍ന്നായിരുന്നു ഇന്ത്യയുടെ വെള്ളി നേട്ടം.
3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ വെള്ളിയും വെങ്കലവും ഇന്ത്യയ്ക്കാണ്. പാരുള്‍ ചൗധരി വെള്ളിമെഡലും പ്രീതി ലാംബ വെങ്കലമെഡലും സ്വന്തമാക്കി.