/kalakaumudi/media/post_banners/659e07044b7344b0145b151b90ebc5ad346119a66208bec9721cfe5cf24aa90e.jpg)
തിരുവനന്തപുരം: പുതിയ കാലാവസ്ഥ പ്രവചനമനുസരിച്ച് സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാല്‍ നവംബര്‍ 15 ഓടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
16 ഓടെ ഇത് തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് വിവരം. പുതിയ തീവ്രമര്‍ദ്ദം നവംബര്‍ 16 ന് രൂപപ്പെടുന്നതോടെ സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും ശക്തമായേക്കും.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വടക്ക് കിഴക്കന്‍ / കിഴക്കന്‍ കാറ്റ് തെക്കേ ഇന്ത്യക്ക് മുകളിലേക്ക് വീശുന്നതിന്റ്‌റെ ഫലമായി കേരളത്തില്‍ അടുത്ത ദിവസങ്ങളിലും മിതമായ / ഇടത്തരം മഴ തുടരാന്‍ സാധ്യതയുണ്ട്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.