നൂറനാട് പാലമേല്‍ മണ്ണെടുപ്പ് പ്രതിഷേധത്തിനിടെ സംഘര്‍ഷം

ദേശീയപാത വികസനത്തിനായി നൂറനാട് പാലമേല്‍ മണ്ണെടുപ്പിനെതിരായ പ്രതിഷേധത്തിനിടെ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധത്തെ തുടര്‍ന്ന് 17 പേരെ അറസ്റ്റ് ചെയ്തിരുന്നു.

author-image
Web Desk
New Update
നൂറനാട് പാലമേല്‍ മണ്ണെടുപ്പ് പ്രതിഷേധത്തിനിടെ സംഘര്‍ഷം

 

ആലപ്പുഴ: ദേശീയപാത വികസനത്തിനായി നൂറനാട് പാലമേല്‍ മണ്ണെടുപ്പിനെതിരായ പ്രതിഷേധത്തിനിടെ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധത്തെ തുടര്‍ന്ന് 17 പേരെ അറസ്റ്റ് ചെയ്തിരുന്നു. മലയിടിച്ച് മണ്ണെടുക്കുന്നതിനെതിരെ സ്ത്രീകളുള്‍പ്പെടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തിന് പിന്തുണയായി എംഎസ് അരുണ്‍ കുമാര്‍ എംഎല്‍എയും രംഗത്തെത്തി.

കുന്നുകളിടിച്ച് മണ്ണെടുക്കുന്നതിനെതിരെ പാലമേല്‍ പഞ്ചായത്തിന്റെയും മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ മാസങ്ങളായി പ്രതിഷേധം നടക്കുന്നുണ്ടായിരുന്നു.

ഗ്രമപഞ്ചായത്തടക്കം ഹൈക്കോടതിയെ സമീപിച്ചെങ്കിലും മണ്ണെടുക്കുന്നതിന് അനുകൂലമായ ഉത്തരവാണ് വന്നത്. തുടര്‍ന്ന് ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സിംഗിള്‍ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാതെ വിധി പറയുന്നത് ഡിസംബര്‍ 22 ലേക്ക് മാറ്റിവെച്ചു.

 

nooranad NATIONAL HIGHWAY newsupdate Latest News