കോണ്‍ഗ്രസിന് താല്‍പര്യം നിയമസഭാ തിരഞ്ഞെടുപ്പുകള്‍; ഇന്‍ഡ്യ സഖ്യം സ്തംഭിച്ച നിലയില്‍; നിതീഷ് കുമാര്‍

കോണ്‍ഗ്രസിന് ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ താല്‍പര്യം നിയമസഭാ തിരഞ്ഞെടുപ്പുകളിലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്നില്ല.

author-image
Web Desk
New Update
കോണ്‍ഗ്രസിന് താല്‍പര്യം നിയമസഭാ തിരഞ്ഞെടുപ്പുകള്‍; ഇന്‍ഡ്യ സഖ്യം സ്തംഭിച്ച നിലയില്‍; നിതീഷ് കുമാര്‍

പട്‌ന: കോണ്‍ഗ്രസിന് ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ താല്‍പര്യം നിയമസഭാ തിരഞ്ഞെടുപ്പുകളിലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന് രൂപീകരിച്ച ഇന്‍ഡ്യ സഖ്യം സ്തംഭിച്ച നിലയിലാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

മധ്യപ്രദേശ് തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെയായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.

അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ ശേഷമേ കോണ്‍ഗ്രസ് ഇനി ഇന്‍ഡ്യ സഖ്യത്തിന്റെ യോഗം വിളിക്കാന്‍ സാധ്യതയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

indiaparty national news Latest News nithish kumar