/kalakaumudi/media/post_banners/84edfa2fd312c34a4327181b1e3273e04e7cd8dddb151dedea61433b5efc7c09.jpg)
ആലപ്പുഴ: മാരാരിക്കുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്ത് ആറാം വാര്‍ഡില്‍ കൂറ്റുവേലി വല്യേടത്ത് മമ്മാസ് എന്നു വിളിക്കുന്ന അനീഷിനെ (36) നാടുകടത്തി. നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലാപോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധി വരുന്ന പ്രദേശങ്ങളില്‍ ആറു മാസ കാലയളവില്‍ പ്രവേശിക്കുന്നതാണ് തടഞ്ഞത്. എറണാകുളം റേയ്ഞ്ച് ഡെപ്യുട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഒഫ് പോലീസ് ആണ് കാപ്പാ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്.