/kalakaumudi/media/post_banners/43e7c445deb01da8f6c611b50e65319830450d98309c9b0f8c69495439288ce2.jpg)
മുംബൈ: നവജാതശിശുവിന്റെ വായയില്‍ ടേപ്പ് ഒട്ടിച്ച സംഭവത്തില്‍ മൂന്നു നഴ്‌സുമാര്‍ക്കെതിരെ കേസ്. ഭാണ്ഡൂപ്പിലെ ബിഎംസി ആശുപത്രിയിലാണ് സംഭവം.
കരഞ്ഞ കുഞ്ഞിന്റെ വായടപ്പിക്കാനാണ് ടേപ്പ് ഒട്ടിച്ചത്. പ്രിയ കാംബ്ലെ എന്ന യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
നവജാതശിശുക്കള്‍ക്കുള്ള ഐസിയുവില്‍ കുഞ്ഞിന്റെ വായ ടേപ്പ് കൊണ്ടുമൂടിയത്പ്രിയ കാബ്ലെയുടെ ശ്രദ്ധയില്‍പ്പെട്ട്. തുടര്‍ന്ന് പ്രിയ ഇതേക്കുറിച്ച് നഴ്‌സുമാരോട് ചോദിച്ചു. കുഞ്ഞ് കരയാതിരിക്കാനാണ് വായില്‍ ടേപ്പ് ഒട്ടിച്ചതെന്നായിരുന്നു നഴ്‌സുമാരുടെ മറുപടി.
തുടര്‍ന്നാണ് യുവതി പൊലീസിനെ സമീപിച്ചത്. മനുഷ്യാവകാശ കമ്മിഷനും യുവതി പരാതി നല്‍കിയിട്ടുണ്ട്.