രാജ്യത്ത് ഇന്ധനവില കുറച്ചു; വെള്ളിയാഴ്ച മുതല്‍ നിലവില്‍വരും

രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. പുതുക്കിയ വില വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ നിലവില്‍വരും.

author-image
Web Desk
New Update
രാജ്യത്ത് ഇന്ധനവില കുറച്ചു; വെള്ളിയാഴ്ച മുതല്‍ നിലവില്‍വരും

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. പുതുക്കിയ വില വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ നിലവില്‍വരും.

ഇന്ധനവില രണ്ടു രൂപ കുറയ്ക്കുക വഴി പ്രധാനമന്ത്രി മോദി രാജ്യത്തെ രണ്ടര കോടി ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ്‌സിങ് പുരി എക്‌സില്‍ കുറിച്ചു.

വനിതാ ദിനത്തില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് കേന്ദ്ര സര്‍ക്കാര്‍ 100 രൂപ കുറച്ചിരുന്നു.

india narendra modi oil price