മാവേലിക്കരയില്‍ മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

By Web Desk.01 12 2023

imran-azhar

 

 


മാവേലിക്കര: മാങ്കാംകുഴിയില്‍ മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. മാങ്കാംകുഴി മലയില്‍പടീറ്റേതില്‍ വീട്ടില്‍ വിജീഷ്, ദിവ്യാദാസ് ദമ്പതികളുടെ ഇരട്ടമക്കളില്‍ ഒരാളായ വൈഷ്ണവാണ് മരിച്ചത്.

 

കുട്ടി മുറുക്ക് സ്വയം എടുത്ത് കഴിക്കുകയായിരുന്നു. മുറുക്ക് തൊണ്ടയില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് കൊല്ലംകടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുംമുമ്പ് മരിച്ചു.

 

സംഭവ സമയത്ത് വീട്ടില്‍ അമ്മയും ഇരട്ടകളില്‍ ഒരാളായ സഹോദരിയും മാത്രമാണ് ഉണ്ടായിരുന്നത്. വൈഷ്ണവിന്റെ സഹോദരി വൈഗ.

 

 

 

 

 

OTHER SECTIONS