/kalakaumudi/media/post_banners/54b42d87926b17aec3cb220dd918048858c9be5376bb2c77b5ea06bd0a184a66.jpg)
കൊച്ചി: കറുകപ്പള്ളിയിലെ ലോഡ്ജില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍. സംഭവത്തില്‍ രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയില്‍. ആലപ്പുഴ സ്വദേശിയായ അമ്മയെയും ഇവരുടെ സുഹൃത്തായ കണ്ണൂര്‍ സ്വദേശിയെയുമാണ് കസ്റ്റഡിയിലെടുത്ത്.
ഈ മാസം 1 നാണ് ഇവര്‍ ഒന്നരമാസം പ്രായമുള്ള ആണ്‍കുട്ടിയുമായി എത്തി ലോഡ്ജില്‍ മുറിയെടുത്തത്.
ഞായറാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുഞ്ഞിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാരും മരണം സ്ഥിരീകരിച്ചു
രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ലെന്നാണ് അമ്മയും സുഹൃത്തും ആശുപത്രിയില്‍ പറഞ്ഞത്.
സംശയം തോന്നിയ ആശുപത്രി അധികൃതര്‍ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിലാണ് തലയോട്ടിക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് കണ്ടെത്തിയത്.
എളമക്കര പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.