അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; ഒരു സ്ത്രീ കൊല്ലപ്പെട്ടു, 12 പേർക്ക് പരിക്ക്; പ്രതിക്കായി അന്വേഷണം

വെടിവെപ്പ് നടക്കുന്ന സമയത്ത് ക്ലബ്ബിൽ നൂറോളം പേർ ഉണ്ടായിരുന്നു. എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി

author-image
Greeshma Rakesh
New Update
അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; ഒരു സ്ത്രീ കൊല്ലപ്പെട്ടു, 12 പേർക്ക് പരിക്ക്; പ്രതിക്കായി അന്വേഷണം

വാഷിംഗ്ടൺ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.യുഎസിലെ മിസിസിപ്പിയിലെ ഒയാസിസ് എന്ന ക്ലബിനുള്ളിൽ ഞായറാഴ്ച പുലർച്ചെയാണ് വെടിവയ്പ്പ് നടന്നത്.ആളുകൾക്ക് നേരെ നിറയൊഴിച്ചതാരാണെന്ന് ഇതുവരെയും കണ്ടെത്തിയില്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

വെടിവെപ്പ് നടക്കുന്ന സമയത്ത് ക്ലബ്ബിൽ നൂറോളം പേർ ഉണ്ടായിരുന്നു. എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. പൂർണ സുരക്ഷയുള്ള ക്ലബ്ബിനുള്ളിൽ എങ്ങനെയാണ് ആയുധം പ്രവേശിപ്പിച്ചതെന്ന് അറിയില്ലെന്ന് ക്ലബ്ബിന്റെ ഉടമ പൊലീസിനോട് പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്. അമേരിക്കയിൽ വെടിവെപ്പ് ദിനംപ്രതിയുള്ള സംഭവമായി മാറിയിരിക്കുകയാണ്. ഈ വർഷം മാത്രം 66 വെടിവെപ്പുകളാണ് നടന്നത്.

death america us shooting mississippi