ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്; ഒരാള്‍ പിടിയില്‍

നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളില്‍ ഒരാളെ അന്വേഷണത്തിനായി പൊലീസ് രൂപീകരിച്ച പ്രത്യേക സംഘം പിടികൂടി.

author-image
Priya
New Update
ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്; ഒരാള്‍ പിടിയില്‍

 

ചെന്നൈ: നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളില്‍ ഒരാളെ അന്വേഷണത്തിനായി പൊലീസ് രൂപീകരിച്ച പ്രത്യേക സംഘം പിടികൂടി.

കേസിലെ 6 പ്രതികളിലൊരാളായ ബലരാമനാണ് പിടിയിലായത്.
ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി അഴകപ്പനും ഭാര്യയും അടക്കമുള്ളവര്‍ പിടിയിലാകാനുണ്ട്.

വില്‍ക്കാന്‍ ഏല്‍പ്പിച്ചിരുന്ന 25 കോടി രൂപയുടെ സ്വത്ത് കബളിപ്പിച്ചു തട്ടിയെടുത്തെന്ന് ആരോപിച്ച് ആണ് നടി പരാതി നല്‍കിയത്.25 കോടി രൂപയുടെ സ്വത്ത് വ്യാജരേഖകള്‍ ഉപയോഗിച്ച് തട്ടിയെടുത്തെന്നാണ് ആരോപണം.

സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. അതു വില്‍ക്കാന്‍ സഹായിക്കാമെന്ന് അഴകപ്പനും ഭാര്യയും പറഞ്ഞിരുന്നു.

അവരെ വിശ്വസിച്ച് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയെന്നും അഴകപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖ ചമച്ചും 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നും ആരോപിച്ചാണ് ഗൗതമി പരാതി നല്‍കിയിരിക്കുന്നത്.

Gautami